ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ മദ്ധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥിന് അഭിവാദ്യമർപ്പിച്ച് ബാനർ. മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കമൽനാഥിന് അഭിനന്ദനങ്ങൾ അറിയിച്ചായിരുന്നു ബാനർ. ഭോപ്പാലിലെ കോൺഗ്രസ് ഓഫീസിന് പുറത്താണ് ബാനർ പ്രത്യക്ഷപ്പെട്ടത്.
സമൂഹ മാദ്ധ്യമമായ എക്സിലും കമൽനാഥിനെ അഭിനന്ദിച്ച് പോസ്റ്റുകൾ വന്നിരുന്നു. എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ, സുതാര്യമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്ങിൻ്റെ ട്വീറ്റ്.
അതേസമയം, ബാനറിനെ കുറിച്ചുള്ള ചോദ്യത്തിന് ദ്വിഗ്വിജയ് സിങ് മറുപടി പറയാൻ തയാറായില്ല. അത് വെച്ചവരോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ബി.ജെ.പി മദ്ധ്യപ്രദേശിൽ വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 163 ലേറെ സീറ്റുകളിലാണ് മദ്ധ്യപ്രദേശിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസിൻ്റെ മുന്നേറ്റം 65 സീറ്റുകളിലൊതുങ്ങി. 230 സീറ്റുകളിലേക്കാണ് ഇലക്ഷൻ നടക്കുന്നത്. എക്സിറ്റ് പോളുകളിൽ ചിലത് കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നു. സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…