കാണാതായ മേരി
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കിടന്നുറങ്ങിയ അന്യസംസ്ഥാനക്കാരിയായ രണ്ടര വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയത് നഗര മധ്യത്തിലെ അതീവ സുരക്ഷാമേഖലയിൽനിന്ന്. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളജ് എത്തുന്നതിനു തൊട്ടുമുൻപാണ് കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലം. മുൻപിൽ പേട്ട – ശംഖുമുഖം റോഡ്. ബ്രഹ്മോസും വിമാനത്താവളവും തൊട്ടടുത്തുള്ളതിനാൽ തന്ത്രപ്രധാന സുരക്ഷാ മേഖലയാണെങ്കിലും, ക്രിമിനൽ സംഘങ്ങളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം എന്നാണ് നാട്ടുകാർ പറയുന്നത്.
കുടുംബം താമസിച്ചിരുന്ന കുറ്റിക്കാടുകളുള്ള മൈതാനത്തിനു പുറകിൽ റെയിൽവേ ട്രാക്കും ചതുപ്പുമാണ്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കച്ചവടത്തിനായി വരുന്ന നാടോടി കുടുംബങ്ങൾ ഇവിടെ തമ്പടിക്കാറുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് ചരക്കുമായി എത്തുന്ന ലോറികൾ സ്ഥിരമായി പാർക്കു ചെയ്യുന്ന സ്ഥലം കൂടിയാണ് ഇത്. മാത്രവുമല്ല ഓൾ സെയിന്റ്സ് കോളജിനു മുന്നിൽനിന്ന് കഴക്കൂട്ടത്തേക്കും കൊല്ലത്തേക്കും പേട്ട ജംക്‌ഷനിൽനിന്നു കന്യാകുമാരി ഭാഗത്തേക്കും പോകാനാകും. അതിനാൽ തന്നെ വ്യാപകമായി തെരച്ചിൽ നടത്തുകയാണ് പോലീസ്.
10 മണിക്കുശേഷമാണ് കഴിഞ്ഞ രാത്രി പെൺകുട്ടിയുടെ കുടുംബം ഉറങ്ങാൻ കിടന്നത്. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്. 12 മണിക്കുശേഷം അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലായത്. തൊട്ടടുത്ത് മൂന്ന് സഹോദരങ്ങൾ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവ് റോഡിലേക്കിറങ്ങി തിരച്ചിൽ നടത്തി. തൊട്ടടുത്ത് രാത്രിയിൽ തുറന്നിരിക്കുന്ന കടയിൽ എത്തി വിവരം പറഞ്ഞു. കടക്കാരുടെ നിർദേശമനുസരിച്ച് തുടർന്ന് പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു . തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന കുടുംബം ഒരു മാസം മുൻപാണ് ഹൈദരാബാദിൽനിന്ന് തലസ്ഥാനത്തെത്തിയത്. കറുപ്പിൽ പുള്ളികളുള്ള വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…