വിവാദമായിരിക്കുന്ന കാർട്ടൂൺ
ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശം സാംസ്കാരിക കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നൃത്താദ്ധ്യാപികയായ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പിന്നാലെ പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെ വിഷയം വലിയ ചർച്ചയായി. പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോഴും വർണ്ണവെറിയോടെ സമാന നിലപാടാണ് ഇവർ സ്വീകരിച്ചത്. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ സ്വമേധയാ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.
പ്രതിഷേധം എന്ന നിലയിൽ നിറങ്ങൾ ഒഴിവാക്കി ഇന്നത്തെ ദിവസം പത്രം അച്ചടിച്ച മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി പക്ഷെ കിട്ടിയ പരസ്യം ഒന്നാന്തരം നിറത്തിൽ തന്നെ കൊടുത്തു. നിറമില്ലാത്ത വാർത്തകൾക്കിടയിലും നിറമുള്ള പരസ്യം തലയുയർത്തിപ്പിടിച്ച് അങ്ങനെ നിൽക്കുകയാണ്. അതിനിടെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഒരു പഴയ കാർട്ടൂൺ കൂടി പൊങ്ങി വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ മാതൃഭൂമിക്കെതിരെ വിമർശന പോസ്റ്റുകളുടെ കുത്തൊഴുക്കാണ്.
“മെട്രോയിൽ കുമ്മനംജി മോടിജിയുടെ ബ്ളാക്ക് ക്യാറ്റ് ജി എന്ന തലക്കെട്ടോടെയാണ് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നരേന്ദ്രമോദിയുടെ നിഴലിന്റെ രൂപത്തിൽ താടിയും മീശയും ചേർത്ത് ബിജെപിയുടെ മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെ വികലമായി ചിത്രീകരിച്ചിരിക്കുകയാണ്. ഒന്നാംതരം ബോഡി ഷെയ്മിങ് തന്നെയാണ് ഈ കാർട്ടൂൺ വഴി കാണിച്ചിരിക്കുന്നത്. വിഷയത്തിൽ രൂക്ഷ വിമർശനമാണ് മാതൃഭൂമിക്കെതിരെ ഉയരുന്നത്. ആർഎൽവി രാമകൃഷ്ണനെതിരെ വർണ്ണ വെറി പരാമർശം നടത്തിയ സത്യഭാമയ്‌ക്കെതിരെ പ്രതിഷേധിക്കാൻ കുമ്മനം രാജശേഖരനെതിരെ ബോഡി ഷെയ്മിങ് കാർട്ടൂൺ പ്രസിദ്ധീകരിച്ചവർക്ക് എന്താവകാശം എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…