Kerala

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിലസൽ ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനിൽക്കവേ; കണ്ടിട്ടും കാണാതെ പോലീസ്

എറണാകുളം : പൂക്കോട് റാഗിങ് കേസിൽ സംഘടനയെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രംഗത്തെത്തിയത് ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനിൽക്കവേ. 2019ൽ എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്‌യു പ്രവ‍ർത്തകനെ കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ച കേസിൽ ആർഷോയ്‌ക്കെതിരെ പലതവണയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്.

കുറ്റപത്രം സമർപ്പിച്ച കേസിൽ പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാത്ത ആർഷോ മുന്നിൽ വിലസി നടക്കുമ്പോൾ കാണാതെ നടിക്കുകയാണ് പോലീസ്. 2019 ഡിസംബറിലാണ്. മഹാരാജാസ് കോളേജിലെ കെ എസ് യു പ്രവർത്തകനായ അജാസിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി ഹോസ്റ്റൽ മുറിയിൽവെച്ച് മർദിച്ചത്. കേസിന്റെ പല ഘട്ടങ്ങളിലും പോലീസ് ഉഴപ്പ് നയം പുറത്തെടുത്തു. എഫ്ഐആറിൽ ആദ്യം പേര് രേഖപ്പെടുത്തിയത് പോലും തെറ്റിച്ചാണ്. പിന്നെ പേരിന് തെളിവെടുപ്പ്.

ഒടുവിൽ 2021 ൽ ആർഷോ അ‍ടക്കമുളളവരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തുടർ നടപടികളുടെ ഭാഗമായി എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആ‍ർഷോയ്ക്ക് സമൻസ് അയച്ചു. പല തവണ സമൻസ് അയച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. അർഷോയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ട പോലീസിന് ഇപ്പോഴും നിസംഗതയാണ്. ഇതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ ആർഷോയെ പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചതും ആർഷോ പോലീസിന് നേരെ കയർത്തതും കടുത്ത വിമർശനമാണ് വിളിച്ച് വരുത്തിയത്.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

9 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

9 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

9 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

9 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

9 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

9 hours ago