Sunday, December 14, 2025

കൊറോണ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ പൊലീസുകാരനെ കണ്ടെത്തി

തിരുവനന്തപുരം :കൊറോണ നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയ മുന്‍ പൊലീസുകാരനെ പൊലീസ് പിടികൂടി. കാണാതായപ്പോൾ മുതലുള്ള ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത് . ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് നന്ദാവനം പൊലീസ് സൊസൈറ്റിയിലെത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്.

അതിനിടെ സംസ്ഥാനത്ത് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് തിരികെ ജോലിയില്‍ ഉടന്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി.

Related Articles

Latest Articles