Categories: GeneralIndia

അതിർത്തിയിൽ മര്യാദക്കാരായി പാക് സൈന്യം; കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വീണ്ടെടുക്കുന്ന വീഡിയോ വൈറൽ

ദില്ലി: സെപ്‌തംബർ പതിനൊന്നിന് അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ പ്രകോപനത്തിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. വെടിനിറുത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്‌റ്റുകളിലേക്ക് ആക്രമണം അഴിച്ചുവിട്ട രണ്ട് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. ഇവരുടെ മൃതദേഹം തിരിച്ചെടുക്കാനായി പാക് സൈന്യം രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ സമാധാനത്തിന്റെ ചിഹ്നമായ വെള്ളക്കൊടികളുമായി എത്തിയാണ് രണ്ട് സൈനികരുടെ മൃതദേഹം പാക് സൈന്യം അതിർത്തിയിൽ നിന്നും മാറ്റിയത്. സംഭവത്തിന്‍റെ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു.

പാക് അധീന കാശ്‌മീരിലെ ഹാജീപൂർ സെക്‌ടറിലാണ് സംഭവമുണ്ടായത്. സെപ്‌തംബർ 10ന് രാത്രിയും പിറ്റേന്ന് പകലും പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ നിരന്തരമായ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ മറുപടിയായി ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പാക് സൈനികനായ ഗുലാം റസൂൽ കൊല്ലപ്പെട്ടു. കവർ ഫയർ ചെയ്‌തുകൊണ്ട് മൃതദേഹം വീണ്ടെടുക്കാൻ പാക് സൈന്യം ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈനികരുടെ പ്രത്യാക്രമണത്തിൽ ഇത് രണ്ട് തവണ പരാജയപ്പെട്ടു. ഇതിനിടയിൽ ഒരു പാക് സൈനികനെ കൂടി ഇന്ത്യൻ സേന വധിച്ചു. തുടർന്നാണ് വെള്ളിയാഴ്‌ച വെള്ളക്കൊടികളുമായി പാക് സൈന്യം മൃതദേഹം വീണ്ടെടുത്തത്. കാർഗിൽ യുദ്ധസമയത്ത് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം പാകിസ്ഥാൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഇന്ത്യൻ സേന അന്ത്യകർമങ്ങൾ പൂർത്തിയാക്കി മൃ‌തദേഹങ്ങൾ സംസ്‌ക്കരിച്ചിരുന്നു.

അതേസമയം, ശക്തമായ തിരിച്ചടി ലഭിച്ചിട്ടും അതിർത്തിയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുകയാണ്. പൂഞ്ച് ജില്ലയോട് ചേർന്ന നിയന്ത്രണ രേഖയിലാണ് പാക് സൈന്യം മോർട്ടാർ ഉപയോഗിച്ചുള്ള ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിന് മറുപടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 hour ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

4 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

4 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

4 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

4 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

5 hours ago