Wednesday, December 17, 2025

12 കോടിയുടെ ഭാഗ്യശാലി ആര്? അറിയാൻ മണിക്കൂറുകൾ മാത്രം…! വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

ഇന്ന് ഉച്ചയോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന് അധികൃതര്‍ പറഞ്ഞു. 300 രൂപയാണ് ടിക്കറ്റ് വില. 250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കും. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും.

Related Articles

Latest Articles