2014 ൽ മൃഗസംരക്ഷണ വകുപ്പിന് ഒരു രസകരമായ വിവരാവകാശ അപേക്ഷ ലഭിച്ചു. അയൽപക്കത്തെ നായ ഓരിയിടുന്നതിന്റെ കാരണം തേടിയായിരുന്നു വിവരാവകാശ അപേക്ഷ. വകുപ്പിന്റെ കൈയിലില്ലാത്ത വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടി നൽകി വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ അത് തീർപ്പാക്കിയിരുന്നു. നിയമം ദുരുപയോഗം ചെയ്യരുതെന്ന താക്കീതും അപേക്ഷകന് അന്ന് കമ്മീഷണർ നൽകിയിരുന്നു.
എന്നാൽ, എന്തുകൊണ്ടാണ് നായ ഓരിയിടുന്നത് എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. അതിന് പല കാരണങ്ങളുണ്ട്. ചുറ്റുപാടുകൾ നായയിൽ വല്ലാത്ത സമ്മർദ്ദം ഉണ്ടാക്കുമ്പോൾ അത് ഓരിയിടും. ഒറ്റപ്പെടുമ്പോഴും താൻ എവിടെയാണുള്ളതെന്നു മറ്റു നായ്ക്കളെ അറിയിക്കാനും നായ ഓരിയിടും. ചെന്നായ്ക്കളിൽ നിന്നു ലഭിച്ച സ്വഭാവമാണിത്. കുരയ്ക്കുന്നതു പോലെയല്ല, ഓരിയിടുമ്പോൾ കൂടുതൽ ദൂരം ശബ്ദമെത്തും. അസുഖം വന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഓരിയിടും. ആൾ അടുത്തു ചെന്നാലുടൻ നിർത്തുകയും ചെയ്യും. ആംബുലൻസ്, ഫയർ എൻജിൻ എന്നിവയുടെ സുരക്ഷാ അലാം കേട്ടാലും നായ ഓരിയിടും.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…