Tuesday, April 30, 2024
spot_img

നായകൾ ഓരിയിടുന്നത് എന്തുകൊണ്ട് ? ചുറ്റുപാടുകൾ ഉണ്ടാക്കുന്ന വല്ലാത്ത സമ്മർദ്ദം കാരണവും, ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാകുമ്പോഴും അവ ഓരിയിടും; ശാരീരിക അസ്വസ്ഥതകളുടെ ലക്ഷണങ്ങളുണ്ടെങ്കിൽ മൃഗഡോക്ടറെ സമീപിക്കാം

2014 ൽ മൃഗസംരക്ഷണ വകുപ്പിന് ഒരു രസകരമായ വിവരാവകാശ അപേക്ഷ ലഭിച്ചു. അയൽപക്കത്തെ നായ ഓരിയിടുന്നതിന്റെ കാരണം തേടിയായിരുന്നു വിവരാവകാശ അപേക്ഷ. വകുപ്പിന്റെ കൈയിലില്ലാത്ത വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടി നൽകി വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ അത് തീർപ്പാക്കിയിരുന്നു. നിയമം ദുരുപയോ​ഗം ചെയ്യരുതെന്ന താക്കീതും അപേക്ഷകന് അന്ന് കമ്മീഷണർ നൽകിയിരുന്നു.

എന്നാൽ, എന്തുകൊണ്ടാണ് നായ ഓരിയിടുന്നത് എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. അതിന് പല കാരണങ്ങളുണ്ട്. ചുറ്റുപാടുകൾ നായയിൽ വല്ലാത്ത സമ്മർദ്ദം ഉണ്ടാക്കുമ്പോൾ അത് ഓരിയിടും. ഒറ്റപ്പെടുമ്പോഴും താൻ എവിടെയാണുള്ളതെന്നു മറ്റു നായ്ക്കളെ അറിയിക്കാനും നായ ഓരിയിടും. ചെന്നായ്ക്കളിൽ നിന്നു ലഭിച്ച സ്വഭാവമാണിത്. കുരയ്ക്കുന്നതു പോലെയല്ല, ഓരിയിടുമ്പോൾ കൂടുതൽ ദൂരം ശബ്ദമെത്തും. അസുഖം വന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഓരിയിടും. ആൾ അടുത്തു ചെന്നാലുടൻ നിർത്തുകയും ചെയ്യും. ആംബുലൻസ്, ഫയർ എൻജിൻ എന്നിവയുടെ സുരക്ഷാ അലാം കേട്ടാലും നായ ഓരിയിടും.

Related Articles

Latest Articles