India

വാ ….പ്രതിപക്ഷത്തെ ഇനി വല്ല പൊത്തിലോ മറ്റോ പോയി നോക്കാം;എന്തുകൊണ്ട് നെഹ്‌റു എന്ന കുടുംബപ്പേര് കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നില്ല?: കോൺഗ്രസിനെ ഉത്തരം മുട്ടിച്ച് മോദി

ദില്ലി : രാജ്യസഭയിൽ പ്രതിപക്ഷത്തെ ഉത്തരം മുട്ടിച്ച് പ്രധാന മന്ത്രി. നെഹ്‌റുവിനെ എവിടെയെങ്കിലും ഓർക്കാതെ പോയാൽ ശബ്‍ദമുയർത്തുന്ന കോൺഗ്രസ് നേതൃത്വം എന്തുകൊണ്ടാണ് നെഹ്‌റു എന്ന കുടുംബ പേര് ഉപയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു.

ഏതാണ്ട് അറുനൂറോളം പദ്ധതികള്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലെ പ്രസംഗത്തിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

‘‘സര്‍ക്കാര്‍ പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലര്‍ പരാതി പറയുന്നുണ്ട്. ഏതാണ്ട് അറുനൂറോളം പദ്ധതികള്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചില പദ്ധതികളില്‍ നെഹ്‌റുവിന്റെ പേരില്ലെങ്കില്‍ ചിലര്‍ക്ക് വിറളിപിടിക്കുന്നു. എന്നാല്‍ എനിക്ക് വളരെ ആശ്ചര്യം തോന്നുന്ന മറ്റൊരു കാര്യമുണ്ട്. ചിലപ്പോള്‍ നെഹ്‌റുജിയുടെ പേര് ഞങ്ങള്‍ക്ക് വിട്ടുപോയെന്നു വരാം. പിന്നീടത് ശരിയാക്കാം. അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും എന്തുകൊണ്ടാണ് നെഹ്‌റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്? എന്തിനാണ് നാണിക്കുന്നത്? ഇത്രയും വലിയ മഹദ്‌വ്യക്തിത്വത്തെ നിങ്ങള്‍ക്കും കുടുംബത്തിനും സ്വീകാര്യമല്ലെങ്കില്‍ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്’’ മോദി പറഞ്ഞു.

Anandhu Ajitha

Recent Posts

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

12 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

19 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

26 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

34 mins ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

59 mins ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

1 hour ago