Saturday, December 13, 2025

നെഹ്‌റുവിനെ ബിജെപി ചെറുതാക്കി കാണിക്കുന്നുവന്ന് വിലപിക്കുന്നവർ എന്തുകൊണ്ടാണ് പേരിനൊപ്പം നെഹ്‌റുവെന്ന് ചേർക്കാത്തത് ? – സോണിയയ്ക്ക് ചുട്ടമറുപടിയുമായി ബിജെപി വക്താവ് ടോം വടക്കൻ

ദില്ലി : ജവഹർലാൽ നെഹ്‌റുവിനെ ചെറുതാക്കി കാണിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ചുട്ട മറുപടിയുമായി ബിജെപി . നെഹ്‌റുവിനോട് അവർക്ക് അത്രയും ബഹുമാനമുണ്ടായിരുന്നെങ്കിൽ, കുടുംബ പരമ്പരയിൽ നെഹ്‌റു എന്ന കുടുംബപ്പേര് അവർ ചേർക്കുമായിരുന്നുവെന്നും നെഹ്‌റുവിനെക്കാൾ ഗാന്ധി കുടുംബപ്പേര് ഉപയോഗിക്കാൻ അവർ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, എവിടെയോ ഒരു പ്രശ്‌നമുണ്ടെന്നും ബിജെപി വക്താവ് ടോം വടക്കൻ പറഞ്ഞു.

“നെഹ്‌റുവിന്റെ സംഭാവനകളെ കുറച്ചുകാണുന്നവരാണ് അവർ. അല്ലാതെ അത് ചെയ്യുന്നത് ബിജെപിയോ നിലവിലെ സർക്കാരോ അല്ല. അഴിമതികൾ മുതൽ 1962 ലെ ചൈന-ഇന്ത്യ യുദ്ധം വരെ നെഹ്‌റുവിന്റെ തെറ്റ് മറച്ചുവെക്കാൻ ശ്രമിക്കുന്നു . നെഹ്‌റുവിനെക്കാൾ ഗാന്ധി കുടുംബപ്പേര് ഉപയോഗിക്കാൻ അവർ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, എവിടെയോ ഒരു പ്രശ്‌നമുണ്ട്,” ടോം വടക്കൻ പറഞ്ഞു.

ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വെളിച്ചത്തിന്റെ ദീപസ്തംഭമാണ് നെഹ്‌റുവെന്നും അങ്ങനെയുള്ള ആളെ ചെറുതാക്കി കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.

Related Articles

Latest Articles