കൊച്ചി∙ മോഹൻലാൽ എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് ആയിരുന്നു നടി കസ്തൂരി ചോദിച്ചത്. ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണമെന്നും അവർ പറഞ്ഞു ,ഹേമ കമ്മിറ്റി റിപ്പോർട്ട് ഔദ്യോഗിക റിപ്പോർട്ടാണ് അതിൽ കൃത്യമായ പ്രതികരണം നൽകാതെ ഒഴിഞ്ഞു മാറുന്നത് ഒരുതരം ഒളിച്ചോട്ടം ആണെന്ന് ആയിരുന്നു നടി പറഞ്ഞത് .അതെസമയം തന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും നടി കസ്തൂരി ശങ്കർ ചോദിച്ചു . കൃത്യമായ ഉത്തരം നൽകാതെ ചോദ്യങ്ങളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്നത് മര്യാദ അല്ലെന്നും നടി പ്രതികരിച്ചു.
ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നതെന്നും നടി വ്യക്തമാക്കി . അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം എന്നീ സിനിമകളിൽ അഭിനയിച്ച നടിയാണ് കസ്തൂരി ശങ്കർ . എന്നാൽ താൻ അഭിനയിച്ച അവസാനം സിനിമയിൽ നിന്ന് മോശമായ അനുഭവം ഉണ്ടായെന്നും കൂടാതെ . പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും അനാവശ്യമായി ദേഷ്യപ്പെട്ടതുകൊണ്ട് രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റിൽ നിന്നും താൻ പോയെന്നും നടി കസ്തൂരി ശങ്കർ പറഞ്ഞു.

