wifi pas
ബാഗ്ദാദ്: ഇറാഖില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്വന്തം സഹോദരനെ യുവാവ് കൊലപ്പെടുത്തി. ഇറാഖിലെ തെക്കന്‍ ഗവര്‍ണറേറ്റായ ദി ഖാറിലാണ് ക്രൂരകൃത്യം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.
വീട്ടിലെ കണ്ണാടിച്ചില്ല് വൃത്തിയാക്കുന്നതിനിടെ മുറിവ് സംഭവിച്ചതാണെന്നാണ് കുടുംബം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. വീട്ടിലെ വൈ ഫൈ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തുകയും ശേഷം ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…