Friday, April 26, 2024
spot_img

ഇന്റര്‍നെറ്റ് കണക്ഷന്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി;വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. ഇത് വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ഇത് ബാധിക്കും. കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് നിയമപരമായ ബാധ്യതകളുമുണ്ടാക്കുമെന്നും അതോറിറ്റി പറഞ്ഞു.

ഇന്റര്‍നെറ്റ് കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Latest Articles