Wild bee stung: Four people, including an SSLC student, were injured
ഇരിട്ടി:കാട്ടുതേനീച്ചയുടെ കുത്തേറ്റ് എസ്.എസ്.എൽ.സി വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
അങ്ങാടിക്കടവ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥി സ്വർണ്ണപ്പള്ളി ഹൗസിൽ ആൽബിൻ ജോർജ്, അങ്ങാടിക്കടവ് വിൻസെന്റ് ഡീപോൾ സൊസൈറ്റി ആംബുലൻസിന്റെ ഡ്രൈവർ ഷിജു മാത്യു,
പീടികയിൽ ഔസേപ്പച്ചൻ, ഔസേപ്പച്ചന്റെ മകൻ എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആൽബിൻ ജോർജിന് പരീക്ഷയെഴുതാനായില്ല.
അങ്ങാടിക്കടവിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അങ്ങാടിക്കടവ് ഹയർസെക്കൻഡറി
സ്കൂളിലേക്ക് പോകുന്ന വഴിയിൽ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വന്നപ്പോഴാണ് ആംബുലൻസിന്റെ ഡ്രൈവർ ഷിജു മാത്യുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ആംബുലൻസിൽനിന്ന് പുറത്തിറങ്ങിയ ഉടൻ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് ഷിജു പറഞ്ഞു. ഓടി ആംബുലൻസിൽ തിരികെ കയറിയെങ്കിലും ആംബുലൻസിനകത്തുവെച്ചും കുത്തേറ്റു.
തുടർന്ന്, ആംബുലൻസ് ചുമതലക്കാരൻ കൂടിയായ സിബി പിഡിയേക്കൽ സ്ഥലത്തെത്തിയാണ് ഇതേ
ആംബുലൻസിൽ ആൽബിനെയും ഷിജുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
മുഖമാസകലം കുത്തേറ്റ് അബോധാവസ്ഥയിലായ ആൽബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ആൽബിൻ.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…