Wednesday, December 24, 2025

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം ; ചിന്നക്കനാലിൽ വീട് തകർത്തു

ഇടുക്കി : ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം. അരിക്കൊമ്പന്റെ ആക്രമണത്തിൽ ചിന്നക്കനാൽ 301 കോളനിയിൽ ഒരു വീട് ഭാഗികമായി തകർന്നു. എമിലി ജ്ഞാനമുത്തുയെന്ന ആളുടെ വീടാണ് അരിക്കൊമ്പൻ തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.

കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് വീട്ടുകാർ ബഹളം വച്ചതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. വനംവകുപ്പ് അധികൃതരെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് .

Related Articles

Latest Articles