Saturday, December 13, 2025

കലി തുള്ളി കാട്ടാന !! വയനാട് ചേകാടിയിൽ കാട്ടാനയാക്രമണം; യുവാവിന് ഗുരുതര പരിക്ക്

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. ചേകാടി ചന്ത്രോത്ത് വനഭാഗത്ത് വച്ച് ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയിൽ സാധനം വാങ്ങാനായി പോയതായിരുന്നു. ഇതിനിടെ സതീഷിന്റെ നേർക്ക് ആന പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന മറ്റ് നാലു പേർ തിരിഞ്ഞോടി. എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറി. സുൽത്താൻ ബത്തേരി എംഎൽഎ ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞ് സ്ഥലത്തെ

Related Articles

Latest Articles