India

ഇന്ത്യയിൽ വിരുന്നെത്തുമോ ടെസ്‌ല? കമ്പനിവൃത്തങ്ങൾ ഈയാഴ്ച ചർച്ചയ്‌ക്കെത്തും

ടെസ്‌ലയുടെ ഇന്ത്യൻ മണ്ണിലേക്കുള്ള പ്രവേശനം ഉടനെയുണ്ടാകാൻ സാധ്യത. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോസ്ഥരുടെ സംഘം ഈയാഴ്ച തന്നെ സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അമേരിക്കൻ കമ്പനികൾ തങ്ങളുടെ നിർമ്മാണശാലകൾ ചൈനയിൽ നിന്ന് മാറ്റുന്നത് തുടരുന്ന സാഹചര്യത്തിൽ ഇതേ ലക്ഷ്യം തന്നെയാണ് ടെസ്‌ലയ്ക്കുമുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ടെക്‌സസിലുള്ള ടെസ്‌ലയുടെ വിതരണ, നിര്‍മാണ, വികസന വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെച്ചേക്കും.

ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവയിലും വൈദ്യുത വാഹന നയത്തിലും ടെസ്‌ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക് അതൃപ്തനായിരുന്നു. അതേസമയം, ചൈനയില്‍ നിര്‍മിച്ച കാറുകള്‍ വില്‍ക്കുന്നതില്‍ ഇന്ത്യയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയും വളര്‍ച്ചാ സാധ്യതയുമുള്ള ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്റ് കണ്ടില്ലെന്ന് വയ്ക്കാൻ കമ്പനിക്ക് കഴിയില്ല.

അതേസമയം, ടെസ്‌ലയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ് കഠിനമാകുമെന്നാണ് രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. വാഹനങ്ങള്‍ വില്‍ക്കുന്നതിനും സര്‍വീസ് നടത്തുന്നതിനും അനുവദിക്കാത്ത സ്ഥലത്ത് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറല്ലെന്ന ശാഠ്യത്തിലാണ് മസ്‌ക്. എന്നാൽ കൂടിക്കാഴ്ചയിൽ ഇതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.

നേരത്തെ മറ്റൊരു പ്രമുഖ അമേരിക്കൻ കമ്പനി ആപ്പിൾ നിര്‍മാണ കേന്ദ്രം തുറക്കാന്‍ ഇന്ത്യയിലെത്തിയിരുന്നു. നിലവില്‍ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇന്ത്യയിലാണ്. രാജ്യത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ടെസ്‌ലയ്ക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്.

Anandhu Ajitha

Recent Posts

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

14 minutes ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

11 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

12 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

13 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

14 hours ago