വാഷിംഗ്ടണ്‍: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റുകളുടെ ബുക്കിംഗ് പൂര്‍ത്തിയായതായി സംഘാടകര്‍. വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ നിന്ന് 12 മിനിറ്റ് അകലെയുള്ള റൊണാള്‍ഡ് റീഗൻ സെന്ററിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 838 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് റൊണാള്‍ഡ് റീഗൻ സെന്ററില്‍ . ഒരാള്‍ക്ക് പോലും കൂടുതല്‍ എൻട്രികള്‍ എടുക്കാൻ കഴിയില്ല.
“പ്രധാനമന്ത്രിയുടെ ഈ പരിപാടി ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ 838 സീറ്റുകളും രജിസ്റ്റര്‍ ചെയ്തു. ഇതിനായി ഞങ്ങള്‍ ഒരു നിശ്ചിത ഫീസ് നിശ്ചയിച്ചിരുന്നു. ഒരാള്‍ക്ക് 5,000 യുഎസ് ഡോളര്‍ (ഒരാള്‍ക്ക് ഏകദേശം 4 ലക്ഷം ഇന്ത്യൻ രൂപ) രജിസ്‌ട്രേഷൻ ഫീസായി നിശ്ചയിച്ചിരുന്നു . ഈ ഫീസ് ഉണ്ടായിരുന്നിട്ടും, ആയിരക്കണക്കിന് ആളുകള്‍ ഈ ഇവന്റിലേക്ക് പ്രവേശനം നേടാൻ ഇപ്പോഴും അന്വേഷിക്കുന്നു, അവര്‍ അയ്യായിരത്തിന് പകരം ഇരുപത്തായ്യായിരം ഡോളറും നല്‍കാൻ തയ്യാറാണ് . പക്ഷേ അമേരിക്കൻ നിയമങ്ങള്‍ അനുസരിച്ച്, കൂടുതല്‍ പണം നല്‍കി പ്രവേശനം നല്‍കാൻ കഴിയില്ല .
ചിക്കാഗോയിലെ ഒരു വലിയ സ്റ്റേഡിയത്തില്‍ പദ്ധതി നടത്താൻ ശ്രമമുണ്ടായിരുന്നു . അവിടെ 40,000 ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്യാൻ ഒരേസമയം മൂന്ന് സ്റ്റേഡിയങ്ങള്‍ പ്രധാനമന്ത്രിക്കായി ബുക്ക് ചെയ്തിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ സമയപരിമിതി മൂലമാണ് അത് നടക്കാതിരുന്നതെന്നും” സംഘാടകര്‍ പറഞ്ഞു.

