തിരുവനന്തപുരം: മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭക്കേസുകൾ മാത്രം അടിയന്തിരമായി പിൻവലിക്കുന്നത് ഗുരുതര ചട്ട ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുവാൻ അവർക്കെതിരെയുള്ള കേസുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എഴുതിത്തള്ളുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് സമാധാനപരമായി നാമജപയാത്ര നടത്തിയ പതിനായിരക്കണക്കിന് പേർക്കെതിരെ കേസുകൾ നിലവിലുണ്ട്. ആ കേസുകൾ പിൻവലിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും ഇത് വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചട്ടലംഘനത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ മീഡിയ സെന്റർ ഉദ്‌ഘാടനം ചെയ്തശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ വർഗ്ഗീയ അജണ്ടകൾക്ക് യു ഡി എഫ് എല്ലാ വിധ പിന്തുണയും നൽകുകയാണ്. ശബരിമല കേസുകൾ പിൻവലിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെടുന്നില്ല. ഈരാറ്റുപേട്ടയിൽ ആരാധനാലയത്തിൽ കയറി വൈദികനെ മർദ്ദിച്ച കേസിൽ പോലും എൽ ഡി എഫ് പുതിയ നരേറ്റിവ് സൃഷ്ടിക്കുകയാണ്. പള്ളിയിൽ കൂട്ടമണിയടിച്ച് ചിലർ കലാപത്തിന് ആഹ്വനം ചെയ്‌തു എന്നാണ് പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പറയുന്നത്.
ഹമാസ് നേതാക്കളെ കൊണ്ടുവന്ന് റാലികൾ നടത്തിയിരുന്നവർ കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. 150 ലധികം പേർ ആക്രമണത്തിൽ മരിച്ചിട്ടും കേരളത്തിലെ ഇടത് വലത് മുന്നണി നേതാക്കൾ സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്തത് വർഗീയവാദികളുടെ വോട്ടുറപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…