കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രുവിന്‍റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദ്ദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത ഗുണ്ടാസംഘത്തിലെ രണ്ടുപേരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം തിരൂർ പോലീസിന്‍റെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുറ്റിപ്പുറം പൊലീസ് ഇവരെ പിടികൂടിയത്. കൂട്ടുപ്രതിയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ഫെമീഷിനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

