Saturday, December 13, 2025

കാശ്മീർ ഫയൽസ് കണ്ട് സ്വന്തം രക്തം കൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കി ഒരു യുവതി; ചിത്രങ്ങൾ വൈറൽ

ബോക്‌സ് ഓഫീസിലെ എല്ലാ റെക്കോർഡുകളും തകർത്തിരിക്കുകയാണ് (The Kashmir Files) കാശ്മീർ ഫയൽസ്. മാർച്ച് 18 ന് 100 കോടി കടന്ന ചിത്രം ഇപ്പോൾ 200 കോടി ക്ലബ്ബിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമകണ്ട്‌ ഒരു യുവതി അവളുടെ രക്തം കൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുയാണ്. വിവേക് ​​രഞ്ജൻ അഗ്‌നിഹോത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്ത് യുവതിക്ക് നന്ദി അറിയിച്ചത്.

ദ കശ്മീർ ഫയലുകളെ കുറിച്ച് ഒരുപാട് ചർച്ചകൾ കേട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സിനിമ കാണണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു. “സിനിമ കണ്ടപ്പോൾ, എന്റെ ഹൃദയവും മനസ്സും പൂർണ്ണമായും ആകർഷിച്ചു, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ എനിക്ക് തോന്നി. ആയിരക്കണക്കിന് പെയിന്റിംഗുകൾ ഞാൻ വരച്ചിട്ടുണ്ട്, പക്ഷേ ഈ സിനിമയിൽ കണ്ടത് പുതിയതായി എന്തെങ്കിലും ചെയ്യാനുള്ള ആശയം എനിക്ക് നൽകി. മഞ്ജു വ്യക്തമാക്കി.

1990 ൽ താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള വിവേക് അഗ്‌നിഹോത്രിയുടെ ചിത്രമാണ് ദി കാശ്മീർ ഫയൽസ്. ബോക്സ് ഓഫീസിൽ വൻ വിജയം നേടി സിനിമ മുന്നേറുകയാണ്. പല സംസ്ഥാനങ്ങളും നികുതി ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

Related Articles

Latest Articles