Friday, December 12, 2025

മക്കളെ തീ കൊളുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം ! അമ്മയ്ക്ക് പിന്നാലെ കുട്ടികളും മരിച്ചു

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിക്ക് പിന്നാലെ മക്കളും മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താരയും മക്കളായ അനാമിക, ആത്മിക എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.

കരുനാഗപ്പള്ളി ആദിനാട് വടക്കാണ് ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

Related Articles

Latest Articles