Friday, December 12, 2025

നായയുടെ കടിയേൽക്കാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണത് 20 അടി താഴ്ചയിലേക്ക്!! യുവതിക്ക് ഗുരുതര പരിക്ക്

നായയുടെ കടിയേൽക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ എക്കോ വില്ലേജ് 1 സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 37-കാരി യുവതി വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടനെ ആശുപത്രിയിൽ എത്തിച്ച ഇവരുടെ നട്ടെല്ലിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെന്നാണ് വിവരം.

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ യുവതി നടന്നുവരുന്നതിനിടെ എതിർവശത്ത് കൂടി നടന്നു വരുന്ന മറ്റൊരു യുവതിയുടെ നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നതും ഇവർ പേടിച്ച് നടപ്പാതയുട കൈവരിയിൽ കയറുന്നതും തെന്നി വീഴുന്നതും വ്യക്തമാണ്. നാലുമാസം പ്രായമായ കുഞ്ഞിന്റെ അമ്മയാണ് പരിക്കേറ്റ യുവതി എന്നാണ് വിവരം.

Related Articles

Latest Articles