International

കാമുകനുമായി ജീവിക്കാന്‍ മോഹം; കുട്ടികളടക്കം നാലുപേര്‍ക്കും ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി യുവതി; 3 കുട്ടികൾക്ക് ദാരുണാന്ത്യം; ഭർത്താവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; 26 കാരിക്കും കാമുകനും വധ ശിക്ഷ വിധിച്ച് കോടതി

കെയ്‌റോ: മൂന്ന് മക്കളെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത യുവതിക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി. അപ്പര്‍ ഈജിപ്തിലെ നാഗാ ഹമാദി ക്രിമിനല്‍ കോടതിയാണ് ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി ലഭിച്ചതോടെ ശനിയാഴ്ച ശിക്ഷ വിധിച്ചത്.

2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 35കാരനായ റാഫത്ത് ഗലാല്‍, ഇയാളുടെ മൂന്ന് എട്ടും ഒമ്പതും ഏഴും വയസ്സുള്ള മൂന്ന് കുട്ടികള്‍ എന്നിവര്‍ക്ക് വിഷബാധയേറ്റതായി ഖേന സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചത്. മൂന്ന് കുട്ടികളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു. റഫാത്ത് ഗലാലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ നീക്കം സംശയിച്ച അന്വേഷണ സംഘം വിശദമായി അന്വേഷണം നടത്തി.

കുട്ടികളടക്കം നാലുപേര്‍ക്കും ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ഈ ക്രൂര കൃത്യത്തിന് പിന്നില്‍ കുട്ടികളുടെ മാതാവും കാമുകനും ആണെന്ന് മനസ്സിലായി. 28കാരനായ ഡ്രൈവറുമായി യുവതിക്ക് മൂന്നു വര്‍ഷമായി അടുപ്പമുണ്ട്. ഭര്‍ത്താവിനെയും കുട്ടികളെയും ഒഴിവാക്കി കാമുകനൊപ്പം സ്വതന്ത്രമായി ജീവിക്കാമെന്നാണ് യുവതി കരുതിയത്. ഇതേ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago