ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ് ചേല അഥവാ സാരി. 4 മുതൽ 9 മീറ്റർ വരെ നീളമുള്ള തുണിയാണ് സാരിക്കായി ഉപയോഗിക്കുന്നത്.
സാരിയുടെ ഒരറ്റം അരക്കെട്ടിൽ ഉറപ്പിക്കുകയും, അരക്കെട്ടിനു ചുറ്റുമായി അരക്കെട്ടു മുതൽ കാൽ വരെ മറയ്ക്കുന്ന രീതിയിൽ ചുറ്റുകയും, ഇതിൻറെ മറ്റേഅറ്റം ഇടതു തോളിൽക്കൂടെ പിന്നിലേക്ക് ഇടുകയും ചെയ്യുന്ന ഈ ശൈലിയാണ് കൂടുതലായും സ്ത്രീകൾ ഉപയോഗിച്ച് വരുന്നത്.
രാജാ രവിവർമ്മയുടെ, സാരിയുടുത്ത് നിൽക്കുന്ന യുവതിയുടെ ചിത്രങ്ങൾ ലോകപ്രസിദ്ധങ്ങളാണ്.
പെണ്‍മനസ്സിലെ വര്‍ണ്ണസ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് സാരി . ഡിസൈനുകളുടെ വ്യത്യസ്തതയും ആകര്‍ഷണീയതയും വര്‍ണ്ണവൈവിദ്ധ്യവുമെല്ലാം മറ്റു വസ്ത്രങ്ങളില്‍ നിന്നൊക്കെ വേറിട്ടൊരു കാഴ്ച സാരിയ്‌ക്ക് പകര്‍ന്നു നല്കുന്നു.
ഡിസൈനര്‍ വസ്ത്രങ്ങളുടെ മേളക്കൊഴുപ്പിലും സാരിയ്‌ക്ക് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം. സാരിയിലെ പോലെ തന്നെ ഇപ്പൊൾ ബ്ലൗസുകളിലും പരീക്ഷണങ്ങൾ അനവധിയാണ് ഫാഷൻലോകത്ത്.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ സാരി ധരിച്ചുള്ള ഒരു യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ബ്ലൗസിന് പകരം മൈലാഞ്ചി ഡിസൈനാണ് യുവതി പരീക്ഷിച്ചിരിക്കുന്നത് .
ഒരു ഡിസൈനർ ബ്ലൗസാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മെഹന്ദി ഡിസൈൻ ഇട്ടിരിക്കുന്നത് .
അതേസമയം, ഈ വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഇങ്ങനെ ഒരു പരീക്ഷണം വേണമായിരുന്നോ എന്നും, ഇത് അല്പം കടന്നു പോയെന്നുമാണ് പലരും പറയുന്നത് .
എന്തായാലും ഫാഷന്‍ലോകത്തിനു ഭാരതത്തിന്റെ സംഭാവനയാണ് സാരി. ഋഗ്വേദത്തിലും ഗ്രീക്ക് പുരാണങ്ങളിലും പരാമർശമുള്ള ‘സാരി’ എന്ന വേഷത്തിലെ പുതുപുത്തൻ ട്രെന്‍ഡുകൾ സിനിമാലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് ഒരു മറ്റൊരു വലിയ സത്യമാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…