ദില്ലി : ദില്ലി മെട്രോ ട്രെയിനിൽ അടിവസ്ത്രവും കുട്ടിപ്പാവാടയും മാത്രം ധരിച്ച് സ്ത്രീ യാത്ര ചെയ്യുന്നതിന്റെ വിഡിയോ വൈറലായതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക വിമർശനമുയരുന്നു. അടിവസ്ത്രവും കുട്ടിപ്പാവാടയും മാത്രം ധരിച്ച സ്ത്രീ മടിയിൽ ബാഗുമായി മെട്രോ ട്രെയിനിൽ ഇരിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഇവർ എഴുന്നേറ്റു പോകുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
ഇത് ‘ഉർഫി ജാവേദ് അല്ല’ എന്ന തലക്കെട്ടോടെ കൗൺസിൽ ഓഫ് മെൻ അഫേഴ്സ് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വിഡിയോ ട്വീറ്റ് ചെയ്തത്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും ഉർഫി വ്യാപക വിമർശനവും നേരിടാറുണ്ട്. ഇതാണ് ദില്ലിമെട്രോയിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഉർഫിയുമായി താരതമ്യപ്പെടുത്താൻ കാരണം
പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കരുതെന്ന് ഉൾപ്പെടെയുള്ള ഉപദേശങ്ങൾ ഒരു വശത്ത് ഉയരുമ്പോൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും വിഡിയോ പകർത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് ചിലരുടെ അഭിപ്രായം.
അതേസമയം, സംഭവം ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണു ദില്ലി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അധികൃതരുടെ പ്രതികരണം.

