Saturday, December 13, 2025

സ്ത്രീകൾക്ക് വിദ്യാഭാസ്യത്തിന്‌ വിലക്ക് ! അടുത്ത അഫ്ഗാനിസ്ഥാനക്കാനൊരുങ്ങി ബംഗ്ലാദേശ്; ക്ലാസ്റൂമിൽ നിന്ന് പെൺകുട്ടികളെ വലിച്ചിറക്കി ഇസ്‌ലാമിസ്റ്റുകൾ .

ബംഗ്ലാദേശ്: സ്ത്രീകളുടെ വിദ്യാഭ്യാസം ഹറാമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസത്തിൽ നിന്ന് പെൺകുട്ടികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾ. ബംഗ്ലാദേശിൽ സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നേറ്റം കൈവരിച്ച സമയത്താണ് ഈ വിവാദങ്ങൾക്ക് വഴി വെച്ചത്. സ്കൂളുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ പ്രതികരണം വലിയ പ്രത്യാഘാതം സൃഷ്ട്ടിക്കുമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു
.

സ്ത്രീകളുടെ വിദ്യാഭ്യാസം തടയുന്നത് വഴി ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വെല്ലുവിളിയാണ്. ശാക്തീകരണം ലക്ഷ്യമാക്കി സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നത് സമൂഹത്തിന്റെ സമഗ്ര വികസനത്തിനും പ്രധാനമാണ്, ഇത് തടയുന്നത് അവരുടെ സാധ്യതകളെ പരിമിതപ്പെടുത്തുമെന്നും വിമർശകർ പറയുന്നു .

രാജ്യത്തുടനീളം സാമൂഹിക പ്രവർത്തകരും അധ്യാപകരും ഇസ്ലാമിസ്റ്റുകളുടെ ഈ അഭിപ്രായതെ ശക്തമായി എതിർക്കുകയാണ് . “വിദ്യാഭ്യാസം വ്യക്തിപരവും സാമൂഹികവുമായ വികസനത്തിനുള്ള അടിസ്ഥാനമാണ്,” . സ്ത്രീകളുടെ ഭാവി ഗുണപരമായ നിലയിലേക്ക് നയിക്കുന്നതിനും അവർക്കായി ഒരു സുരക്ഷിത വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് രാജ്യത്തെ വിദ്യഭ്യാസ വിദക്തർ ആഹ്വാനം ചെയ്തു .

Related Articles

Latest Articles