തിരുവനന്തപുരം: കോർപറേഷൻ 40 ലക്ഷത്തോളം രൂപ മുടക്കി സ്വകാര്യ ഭൂമിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതിന്റെ പിന്നിലെ അഴിമതി കഥകൾ ഓരോന്നായി പുറത്തുവരുന്നു. വിമൻസ് കോളജിനു മുന്നിൽ വനിതാ സൗഹൃദ ഇടനാഴിയുടെ നിർമ്മാണം ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. 90.53 ലക്ഷം വകയിരുത്തിയ പദ്ധതിയുടെ പേരിൽ കരാറുകാർ കൈപ്പറ്റിയത് രണ്ടു കോടിയോളം രൂപ. പണി പൂർത്തിയാക്കും മുൻപ് മുഴുവൻ തുകയും കരാറുകാർ കൈപ്പറ്റിയതിലും ദൂരൂഹത. ഇടനാഴിയുടെ ഉദ്ഘാടനവും കരാറുകാരൻ ബില്ല് മാറിയതുമെല്ലാം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടു മുൻപ്. വിമൻസ് കോളജിലെയും കോട്ടൺഹിൽ ഗേൾസ് സ്കൂളിലെയും വിദ്യാർഥികൾക്ക് സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. ബേക്കറി ജംക്‌ഷൻ മുതൽ വിമൻസ് കോളജ് വരെയും കോട്ടൺഹിൽ സ്കൂളിനു മുന്നിലും ക്യാമറ സ്ഥാപിക്കൽ, ഫുട്പാത്ത് നിർമാണം, സോളർ പാനൽ സ്ഥാപിക്കൽ, ബസ് ഷെൽറ്റർ നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. 90,533,24 രൂപയാണ് വകയിരുത്തിയത്. ഹാൻഡ് റെയിൽ സ്ഥാപിക്കാൻ ഗാൽവനൈസ്ഡ് അയൺ പൈപ്പ് ഉപയോഗിക്കാനായിരുന്നു ആദ്യം എസ്റ്റിമേറ്റ് തയാറാക്കിയത്. തുക കൂട്ടിക്കാണിക്കാനായി ജിഐ പൈപ്പിനു പകരം സ്റ്റെയിൻലെസ് സ്റ്റീലും മേൽക്കൂര നിർമാണത്തിന് പോളി കാർബൺ ഷീറ്റുകളുമാക്കി റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി. ഇതോടെ തുക ഇരട്ടിയായി. വനിതാ നേതാക്കളുടെ ചിത്രങ്ങൾ ചുവരിൽ പതിപ്പിക്കാൻ 20 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് ഇട്ടത്.വൻതുക മുടക്കുള്ളതും നിർമാണം ആരംഭിക്കാത്തതുമായ പദ്ധതികൾ ഉപേക്ഷിക്കാൻ രണ്ടാം പ്രളയ സമയത്ത് സർക്കാർ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നെങ്കിലും ഈ പദ്ധതി ഉപേക്ഷിച്ചില്ല. അടുത്ത വർഷം റിവിഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തുകയും തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് നിർമാണം പൂർത്തിയാക്കിയെന്നു വരുത്തി ബില്ലുകൾ മാറുകയും ചെയ്തു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…