Sunday, December 14, 2025

കോതമംഗലം കുട്ടമ്പുഴ വനത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീകളെ കണ്ടെത്താനായില്ല ! തെരച്ചിലിന് ഡ്രോണും; വൻ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി; തെരച്ചിൽ പുനരാരംഭിച്ചു

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി തെരച്ചിൽ പുനരാരംഭിച്ചു. രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തുകയായിരുന്നു. നിലവിൽ രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. പശുക്കളെ തെരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

അതേസമയം, തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോ​ഗിച്ചു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് സംഘത്തിലുള്ളത്. കാണാതായവർക്കുള്ള തെരച്ചിലിനു കൂടുതൽ സംഘത്തെ ഏർപ്പെടുത്തിയതായി വനം മന്ത്രി ഏകെ ശശീന്ദ്രൻ അറിയിച്ചു. കൂടുതൽ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. തെരച്ചിലിനു ഡ്രോണും ഉപയോ​ഗിക്കും.

Related Articles

Latest Articles