അന്തർദേശീയ വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും വനിതാപോലീസ് ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കും. എസ്.ഐ. റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകൾ ആയിരിക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല നിർവഹിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
പോലീസ് സ്റ്റേഷനുകളിൽ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവർത്തനങ്ങളും വനിതാ പോലീസ് ഉദ്യോഗസ്ഥർ നിർവഹിക്കും. ഒന്നിലധികം വനിതാ എസ്.ഐ. മാർ ഉള്ള സ്റ്റേഷനുകളിൽനിന്ന് അധികം ഉള്ളവർക്ക് സമീപ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല നൽകും.
വനിതാ പോലീസ് ഓഫീസർമാർ ഇല്ലാത്ത സ്റ്റേഷനുകളിൽ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും സിവിൽ പോലീസ് ഓഫീസർമാരെയും പൊതുജനങ്ങളുമായി ഇടപഴകുന്നതിന് അതത് ജില്ലാ പോലീസ് മേധാവിമാർ നിയോഗിച്ചിട്ടുണ്ട് .
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…