CPM-KERALA
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിൽ ജില്ലാ മജിസ്ട്രേറ്റിനെ തടഞ്ഞ സിപിഎമ്മുകാർക്കെതിരെ കേസ്. ഇടതുപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത സമരത്തിനിടെ കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിനെ തടഞ്ഞതോടെയാണ് സിപിഎമ്മുകാർക്ക് എട്ടിന്റെ പണികിട്ടിയത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലേക്ക് പോകുകയായിരുന്ന മജിസ്ട്രേറ്റിനെ ഇടത് സമരാനുകൂലികൾ തടയുകയായിരുന്നു.രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം പേട്ട ജംഗ്ഷനിലായിരിന്നു സംഭവം.
ചാക്കയിൽ നിന്നും പേട്ട വഴി വഞ്ചിയൂരിലേക്ക് പോകുകയായിരുന്നു മജിസ്ട്രേറ്റ്. ആദ്യം പ്രദേശത്ത് കടകൾ പൂട്ടിച്ച സമരാനുകൂലികൾ പിന്നീട് വാഹനങ്ങൾ തടയുന്നതിലേക്ക് തിരിയുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് മജിസ്ട്രേറ്റിന്റെ വാഹനവും തടഞ്ഞത്. എന്നാൽ ഇതോടെ പേട്ട എസ്ഐയെ വിളിച്ചു വരുത്തി മജിസ്ട്രേറ്റ് വിശദീകരണം ചോദിച്ചു. തുടർന്ന് വാഹനം തടഞ്ഞ സിപിഎമ്മുകാരെ മാറ്റി പോലീസ് യാത്രസൗകര്യം ഒരുക്കി.അതേസമയം കണ്ടാലറിയാവുന്ന 13 സിപിഎമ്മുകാർക്കെതിരെയാണ് സംഭവത്തിൽ പേട്ട പോലീസ് കേസെടുത്തിരിക്കുന്നത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…