ഇന്ന് അന്തർദേശീയ മൃഗദിനം. 931 ലാണ് ലോകമൃഗസംരക്ഷണ ദിനം (World Animal Day) ആചരിക്കുവാന്‍ തുടങ്ങിയത്. മൃഗ സംരക്ഷണത്തിന്‍റെ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന സെയ്ന്റ് ഫ്രാൻസിസിന്റെ തിരുനാളാണ് പിന്നീട് മൃഗദിനമായി ആഘോഷിക്കാനാരംഭിച്ചത്. മൃഗങ്ങളുടെ മധ്യസ്ഥൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
മനുഷ്യ ജീവിതം എങ്ങനെ മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതിനു കൂടിയുമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ മൃഗസംരക്ഷണ ഗ്രൂപ്പുകളും മൃഗ സ്‌നേഹികളും വിവിധ പരിപാടികള്‍ ലോകമെമ്പാടും സംഘടിപ്പിച്ചുവരുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ വിഘടിപ്പിക്കല്‍, പോഷകങ്ങള്‍ നല്‍കല്‍, കാര്‍ബണ്‍, നൈട്രജന്‍ ചക്രം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ മൃഗങ്ങളുടെ പങ്ക് നിര്‍ണായകമാണ്.
മൃഗങ്ങള്‍ക്ക് രക്ഷാ കവചം ഉറപ്പുവരുത്തുക, മൃഗസംരക്ഷണ പദ്ധതികള്‍ ആരംഭിക്കുക, മൃഗ സംരക്ഷണ പദ്ധതികള്‍ക്കായി ധനസമാഹരണം നടത്തുക, മൃഗങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് അവബോധം വളര്‍ത്തുക, മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ആനിമല്‍ ഏഷ്യ ഫൌണ്ടേഷന്‍,സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് എനിമല്‍സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോക മൃഗസംരക്ഷണ ദിനം ആചരിക്കുന്നത്.
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…
കടകംപള്ളി കേസിൽ സുരേന്ദ്രനും പി.എസ്. പ്രശാന്തിനും എസ്‌ഐടി ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണം രണ്ട് ട്രാക്കിലായി പുരോഗമിക്കുന്നു. ഒരു ഭാഗം അന്താരാഷ്ട്ര…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…
ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…