Sunday, May 26, 2024
spot_img

ഇന്ന് അന്തർദേശീയ മൃഗദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം

ഇന്ന് അന്തർദേശീയ മൃഗദിനം. 931 ലാണ് ലോകമൃഗസംരക്ഷണ ദിനം (World Animal Day) ആചരിക്കുവാന്‍ തുടങ്ങിയത്. മൃഗ സംരക്ഷണത്തിന്‍റെ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന സെയ്ന്റ് ഫ്രാൻസിസിന്റെ തിരുനാളാണ് പിന്നീട് മൃഗദിനമായി ആഘോഷിക്കാനാരംഭിച്ചത്. മൃഗങ്ങളുടെ മധ്യസ്ഥൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മനുഷ്യ ജീവിതം എങ്ങനെ മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതിനു കൂടിയുമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ മൃഗസംരക്ഷണ ഗ്രൂപ്പുകളും മൃഗ സ്‌നേഹികളും വിവിധ പരിപാടികള്‍ ലോകമെമ്പാടും സംഘടിപ്പിച്ചുവരുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ വിഘടിപ്പിക്കല്‍, പോഷകങ്ങള്‍ നല്‍കല്‍, കാര്‍ബണ്‍, നൈട്രജന്‍ ചക്രം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ മൃഗങ്ങളുടെ പങ്ക് നിര്‍ണായകമാണ്.

മൃഗങ്ങള്‍ക്ക് രക്ഷാ കവചം ഉറപ്പുവരുത്തുക, മൃഗസംരക്ഷണ പദ്ധതികള്‍ ആരംഭിക്കുക, മൃഗ സംരക്ഷണ പദ്ധതികള്‍ക്കായി ധനസമാഹരണം നടത്തുക, മൃഗങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച്‌ അവബോധം വളര്‍ത്തുക, മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ആനിമല്‍ ഏഷ്യ ഫൌണ്ടേഷന്‍,സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് എനിമല്‍‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോക മൃഗസംരക്ഷണ ദിനം ആചരിക്കുന്നത്.

Related Articles

Latest Articles