Tuesday, April 30, 2024
spot_img

കെട്ടിടങ്ങൾ കുലുങ്ങിവിറച്ചു!!! മെക്സിക്കോയിൽ ഉഗ്ര ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ

മെക്‌സിക്കോ: മെക്സിക്കോയിൽ ഉഗ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തി. മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. 1985ലെ ഭൂചലനം ഓര്‍മ്മിപ്പിക്കുന്നതാണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭീതിയില്‍ നിരവധിപ്പേരാണ് വീടുകളില്‍ നിന്നിറങ്ങി റോഡില്‍ തടിച്ചുകൂടിയത്.

കൈക്കുഞ്ഞുങ്ങളും വളര്‍ത്തുമൃഗങ്ങളുമായി പലരും പരിഭ്രാന്തിയില്‍ വീടുവിട്ടിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള അകപുല്‍കോയില്‍നിന്ന് എട്ട് മൈല്‍ അകലെ ലോസ് അര്‍ഗാനോസ് ഡി സാന്‍ ഓസ്റ്റിനിലാണ് ഭൂകമ്പമുണ്ടായത്. ആദ്യം 7.8 തീവ്രത അളന്നിരുന്നു. ഭൂകമ്പത്തെതുടര്‍ന്ന് സുനാമി ഭീഷണി ഉണ്ടെന്ന് നാഷണല്‍ ഓഷ്യനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

Related Articles

Latest Articles