ഇന്ന് വയോജനദിനം. ഏകാന്തതയുടെ ശാപംപേറി നെടുവീര്‍പ്പിട്ട് കഴിയേണ്ടവരല്ല വൃദ്ധജനങ്ങളെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്ന ദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 1991 ഒക്ടോബര്‍ ഒന്നുമുതലാണ് വയോജനദിനം ആചരിച്ചുതുടങ്ങിയത്. ഇന്ത്യയില്‍ വയോജനങ്ങളുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. കൊച്ചുകേരളത്തില്‍പ്പോലും ജനസംഖ്യയുടെ 13 ശതമാനത്തോളം എത്തിനില്‍ക്കുന്നു. ഇവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളും വിധവകളുമാണ്.
മുതിർന്നവരോടുള്ള പെരുമാറ്റത്തിൽ ഒരുപാട് മാറ്റം വന്നിട്ടുള്ള ഈ കാലത്ത് ഇത്തരമൊരു ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വൃദ്ധസദനങ്ങളുടെ നാല് സ്നേഹകിരണങ്ങളില്ലാതെ, ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന വയോധികർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധമുണർത്താനുള്ള ദിനവും കൂടിയാണ് ഇത്. ഓർക്കുക,പണവും സൗകര്യങ്ങളും എത്രയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല. ഇന്ന് ഒട്ടുമിക്ക വാർദ്ധക്യജീവിതങ്ങളിലും ഈ സ്ഥിതിവിശേഷമാണുള്ളത്.
മറ്റൊരു ബാല്യത്തിന്റെ തുടക്കമാണ് വാർദ്ധക്യം. യൗവ്വനത്തിന്റെ തിളപ്പും ജീവിത പ്രാരാബ്ദങ്ങളുമൊഴിഞ്ഞ് ജീവിതത്തിന്റെ അവസാനഘട്ടത്തിലേയ്ക്കുള്ള കാൽവെയ്പു കൂടിയാണ് വാർദ്ധക്യം. കുഞ്ഞുങ്ങളെപ്പോലെ തന്നെ പരിചരണവും ശ്രദ്ധയും വളരെയേറെ ആവശ്യമുള്ള സമയം. ജീവിതത്തിന്റെ നല്ല സമയങ്ങൾ മുഴുവനും മക്കൾക്കും കുടുംബത്തിനുമായി ചിലവഴിച്ച് ജീവിത സായഹ്നത്തിന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു പ്രായമായവർ കൊതിക്കുന്നത്, ഇത്തിരി നല്ല വാക്കുകളും അല്പം പരിഗണനയുമാണ്. അത് കൊടുക്കാനായില്ലെങ്കിൽ ജീവിതത്തിലെന്തൊക്കെ നാം ചെയ്താലും ഒരു പ്രയോജനവുമില്ല.
പുതുതലമുറയിലെ കുഞ്ഞുങ്ങൾ മുത്തശ്ശിക്കഥകൾ കൈവിരൽത്തുമ്പത്ത് തൊട്ടുനിർത്തുമ്പോൾ,ആ മടിയിൽ കിടന്ന് ലൈവായി കഥ കേൾക്കാനുള്ള ഭാഗ്യമാണ് അവർക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും മനുഷ്യമനസ്സുകളിൽ സ്വന്തം മാതാപിതാക്കളോടെങ്കിലും കരുണയും സ്നേഹവും കരുതലും കാണിക്കുവാനുള്ള നന്മയുണ്ടാകട്ടേ. മക്കൾ മാതാപിതാക്കളെ സംരക്ഷിക്കുന്നതും ,സ്നേഹിക്കുന്നതും ഔദാര്യമല്ല, മറിച്ച് അത് അവരുടെ കടമ തന്നെയാണ്.
എല്ലാ വർഷവും ഒക്ടോബർ ഒന്നിനാണ് ലോകവൃദ്ധദിനം ആഘോഷിക്കുന്നത്. കർമ്മനിരതരായ വയോധികരുടെ അനുഭവസമ്പത്തും,ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകളും വരംതലമുറയ്ക്ക് വഴിവിളക്കാകുവാൻ അവരെ ആദരിക്കുക,അവരുടെ അഭിപ്രായങ്ങളും,നിർദ്ദേശങ്ങളും ആരായുക ഇതൊക്കെയാണ് നാം ഈ വയോജനദിനത്തില്‍ ചെയ്യേണ്ടത്.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…