ഇന്ന് ലോക ടെലിവിഷൻ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകൻ മാർഷൽ മക്‌ലുഹനാണ്.
ലോകരാഷ്ട്രങ്ങളെല്ലാം നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കണമെന്ന് 1996 ഡിസംബർ 17-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു.
വാർത്താ വിനിമയ രംഗത്തും, പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും ടെലിവിഷൻ വഹിക്കുന്ന പങ്കിനെ ഓർമ്മിപ്പിക്കാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.
കേള്‍വിയുടെ ലോകത്തു നിന്നും നമ്മള്‍ ദൃശ്യങ്ങളുടെ വലിയ ലോകത്തേക്കുള്ള യാത്രതുടങ്ങുന്നത് ടെലിവിഷനില്‍ നിന്നാണ്. അതിശയിപ്പിക്കുന്ന ലോകത്തെ കണ്‍മുന്നില്‍ കാണിച്ച ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തു നിന്നും കളര്‍ടെലിവിഷനിലൂടെ, എല്‍സിഡിയും എല്‍ഇഡി ടെലിവിഷനുമുള്ള പുതിയ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.
അതേസമയം ഇന്റർനെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതൽ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം ടെലിവിഷൻ തന്നെയാണ് എന്ന് നിസ്സംശയം പറയാം..
1959 സെപ്റ്റംബർ 15ന് ഡൽഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ടെലിവിഷനായ ദൂരദർശൻറെ പ്രവർത്തനമാരംഭിച്ചത്.
എൺപതുകളിൽ രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകളിലൂടെ ദൂരദർശൻ ഇന്ത്യയിലെ ജനങ്ങളെ ഒന്നടങ്കം കീഴടക്കി. രംഗോലി, ചിത്രഹാർ, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എൺപതുകളെ ദൂരദർശൻ സുരഭിലമാക്കി.
മാത്രമല്ല തൊണ്ണൂറുകളിൽ കേന്ദ്ര സർക്കാർ സാമ്പത്തിക ഉദാവൽക്കരണ നയങ്ങൾ അവലംബിച്ചപ്പോൾ രാജ്യത്തെ ടെലിവിഷൻ രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കി.
വിദേശ ചാനലുകൾ ഇന്ത്യയിൽ സംപ്രേഷണം തുടങ്ങി. പിന്നാലെ തദ്ദേശീയ സ്വകാര്യ ചാനലുകളും. സീ ടിവിയാണ് ആദ്യത്തെ സ്വകാര്യ ചാനൽ. നമ്മുടെ രാജ്യത്ത് ഒരു ശരാശരി പ്രേക്ഷകൻ നിത്യേന നാലുമണിക്കൂറിലേറെ ടെലിവിഷൻ കാണുന്നതായാണ് പഠനം.
ടെലിവിഷനെക്കുറിച്ചുള്ളചില വസ്തുതകൾ ചുവടെ:
-1962 മുതൽ സംപ്രേക്ഷണം ചെയ്യുന്ന ദി ലേറ്റ് ലേറ്റ് ഷോയും 1954 മുതൽ സംപ്രേഷണം ചെയ്യുന്ന ദ ടുനൈറ്റ് ഷോയും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ ടോക്ക് ഷോകളാണ്.
-ലോകത്തിലെ ആദ്യത്തെ ഹൈ ഡെഫനിഷൻ ടെലിവിഷൻ സംവിധാനം 1936-ൽ യുകെയിൽ ആരംഭിച്ചു.
-1954 മാർച്ചിൽ വെസ്റ്റിംഗ് ഹൗസാണ് ആദ്യത്തെ കളർ ടിവി സെറ്റ് നിർമ്മിച്ചത്.
-1982-ൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ പോക്കറ്റ് ടെലിവിഷനായിരുന്നു സോണി വാച്ച്മാൻ.
-ആദ്യത്തെ ടെലിവിഷൻ റിമോട്ട് 1950-ൽ സെനിത്ത് വികസിപ്പിച്ചെടുത്തു.
-2004-ൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ ടെലിവിഷൻ സെറ്റുകളുടെ എണ്ണം ആളുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു.
ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളിൽ മഹാമാരിയുടെ കാലമായ 2020-ൽപ്പോലും 26,200 കോടിയുടെ പരസ്യവരുമാനമുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഒരു ശരാശരി പ്രേക്ഷകൻ നിത്യേന നാലുമണിക്കൂറിലേറെ ടെലിവിഷൻ കാണുന്നതായാണ് പഠനം
ടെലിവിഷന്റെ വ്യാപ്തിയും പ്രാധാന്യവും ടെലിവിഷൻ ദിനം ഒരിക്കൽക്കൂടി നമ്മെ ഓർമിപ്പിക്കുന്നു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…