എല്ലാം വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാര ദിനമായാണ്(World Vegetarian Day) ആചരിക്കുന്നു. ഈ ദിനം ആഘോഷിക്കുമ്പോള്‍ നാം അല്‍പം ചിന്തിക്കേണ്ടിയിരിക്കുന്നു. സസ്യാഹാര ദിനം കൃത്യമായി നാം കൊണ്ടാടിയിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ അനാരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലായിരുന്നു. എന്തുകൊണ്ടും ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമം പച്ചക്കറി തന്നെയാണ് എന്നത് നമ്മള്‍ പലപ്പോഴും മറന്നു പോവുന്നു. അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പരാജയം
അതേസമയം മനുഷ്യന്‍ അവന്‍റെ അടിസ്ഥാന രീതിയില്‍ നിന്ന് മാറി മാംസ ഭക്ഷണത്തിന്‍റെ പുറകെ പോവുകയാണ്. എങ്കിലും വലിയൊരു വിഭാഗം ആ തെറ്റുകളില്‍ നിന്ന് മാറി പ്രകൃതിയുടെ പാതയിലേക്ക് സഞ്ചരിക്കുവാന്‍ തയാറാവുന്നുണ്ട്.
വെജിറ്റേറിയന്‍ ദിനത്തില്‍ സസ്യാഹാര ശീലം പ്രചരിപ്പിക്കുവാനായി വിവിധ പരിപാടികളാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സസ്യാഹാരത്തിന്‍റെ ഗുണ വശങ്ങളെ പറ്റി ബോധവാന്മാരാക്കുന്ന സെമിനാറുകളും നടക്കും. മാത്രമല്ല ഒക്ടോബർ സസ്യാഹാരമാസമായും ആചരിക്കുന്നുണ്ട്
ഭാരതീയ ജനത പൊതുവെ ഒരു സസ്യാഹാര സമൂഹമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു വലിയ വിഭാഗത്തില്‍ മാംസാഹാര ശീലം കൂടുതലായി കണ്ടു വരുന്നുണ്ട്. അതേസമയം മാംസാഹാര പ്രേമികളായ പാശ്ചാത്യര്‍ സസ്യാഹാര രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.
പക്ഷെ സസ്യാഹാര രീതിയിലേക്ക് നാം മടങ്ങി പോവുകയാണെങ്കില്‍ അത് ഭൂമിക്ക് മനുഷ്യ കുലത്തിനും തന്നെ വളരെ ഉപകാരപ്രദമാവും. മാരക രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ളവയെ ഒരുപരിധി വരെ തടയാനാവും.
സാധുക്കളായ മൃഗങ്ങളെ കൊല്ലുന്നതില്‍ നിന്നും മാംസത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതുക്കൊണ്ട് ഉണ്ടാകുന്ന പരിസര മാലിന്യ പ്രശ്നവും ഇല്ലാതാക്കാനാവും.
പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് നമുക്ക് ആവശ്യം, അല്ലതെ പ്രകൃതി തത്വങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്നവരാകരുത് നാം.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…