mammootty
സൂപ്പർ സ്റ്റാറുകൾ ഹോളിവുഡ് ബോളിവുഡ് ഇൻഡസ്ട്രയിൽ കൂടി തിളങ്ങാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. നിലവിൽ മെഗാസ്റ്റർ മമ്മുട്ടിയെ(Mammootty) നായകനാക്കി ഹോളിവുഡ് (Hollywood Movie) സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ രാജീവ് കുമാർ. ചിത്രത്തിൽ മമ്മുട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
മാഹി പോലൊരു സ്ഥലത്തു നിന്നും വിദേശത്തുപോയി അവിടെ സ്ഥിരതാമസമാക്കിയ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് രാജീവ് കുമാർ പറഞ്ഞത്. സ്റ്റോറി ലൈൻ മമ്മൂട്ടിക്ക് നൽകിയെന്നും അത് താരത്തിന് ഇഷ്ടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമാണിത്. ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തില്‍ മാത്രമേ ചിത്രം ചെയ്യാന്‍ സാധിക്കൂ. പണ്ട് നടത്തിയ ഒരു ജര്‍മ്മന്‍ യാത്രയില്‍ വച്ചാണ് ഈ വിഷയം കിട്ടിയത്. അന്ന് അവിടെ താമസിക്കുമ്പോള്‍ നടന്ന ഒരു യഥാര്‍ഥ സംഭവമായിരുന്നു ആ കഥയുടെ പ്രചോദനമെന്ന് രാജീവ്കുമാര്‍ പറയുന്നു. കൂടാതെ അയച്ചുകൊടുത്ത സ്റ്റോറിലൈന്‍ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വപ്ന സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്. മലയാളി സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാർത്ത. അതേസമയം ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയിൻ നിഗമാണ് നായകൻ.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…