Friday, October 23, 2026

ഇന്ന് ലോക വെജിറ്റേറിയന്‍ ദിനം;’പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിയാം’ സസ്യാഹാരം ശീലമാക്കൂ; ആരോഗ്യത്തെ സംരക്ഷിക്കൂ…

എല്ലാം വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാര ദിനമായാണ്(World Vegetarian Day) ആചരിക്കുന്നു. ഈ ദിനം ആഘോഷിക്കുമ്പോള്‍ നാം അല്‍പം ചിന്തിക്കേണ്ടിയിരിക്കുന്നു. സസ്യാഹാര ദിനം കൃത്യമായി നാം കൊണ്ടാടിയിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ അനാരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലായിരുന്നു. എന്തുകൊണ്ടും ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമം പച്ചക്കറി തന്നെയാണ് എന്നത് നമ്മള്‍ പലപ്പോഴും മറന്നു പോവുന്നു. അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പരാജയം

അതേസമയം മനുഷ്യന്‍ അവന്‍റെ അടിസ്ഥാന രീതിയില്‍ നിന്ന് മാറി മാംസ ഭക്ഷണത്തിന്‍റെ പുറകെ പോവുകയാണ്. എങ്കിലും വലിയൊരു വിഭാഗം ആ തെറ്റുകളില്‍ നിന്ന് മാറി പ്രകൃതിയുടെ പാതയിലേക്ക് സഞ്ചരിക്കുവാന്‍ തയാറാവുന്നുണ്ട്.

വെജിറ്റേറിയന്‍ ദിനത്തില്‍ സസ്യാഹാര ശീലം പ്രചരിപ്പിക്കുവാനായി വിവിധ പരിപാടികളാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സസ്യാഹാരത്തിന്‍റെ ഗുണ വശങ്ങളെ പറ്റി ബോധവാന്മാരാക്കുന്ന സെമിനാറുകളും നടക്കും. മാത്രമല്ല ഒക്ടോബർ സസ്യാഹാരമാസമായും ആചരിക്കുന്നുണ്ട്

ഭാരതീയ ജനത പൊതുവെ ഒരു സസ്യാഹാര സമൂഹമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു വലിയ വിഭാഗത്തില്‍ മാംസാഹാര ശീലം കൂടുതലായി കണ്ടു വരുന്നുണ്ട്. അതേസമയം മാംസാഹാര പ്രേമികളായ പാശ്ചാത്യര്‍ സസ്യാഹാര രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.

പക്ഷെ സസ്യാഹാര രീതിയിലേക്ക് നാം മടങ്ങി പോവുകയാണെങ്കില്‍ അത് ഭൂമിക്ക് മനുഷ്യ കുലത്തിനും തന്നെ വളരെ ഉപകാരപ്രദമാവും. മാരക രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ളവയെ ഒരുപരിധി വരെ തടയാനാവും.

സാധുക്കളായ മൃഗങ്ങളെ കൊല്ലുന്നതില്‍ നിന്നും മാംസത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതുക്കൊണ്ട് ഉണ്ടാകുന്ന പരിസര മാലിന്യ പ്രശ്നവും ഇല്ലാതാക്കാനാവും.

പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് നമുക്ക് ആവശ്യം, അല്ലതെ പ്രകൃതി തത്വങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്നവരാകരുത് നാം.

Related Articles

Latest Articles