മാഞ്ചസ്റ്റര്‍സിറ്റി: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാറാസ് അഹമ്മദ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ തമിഴ്നാട് താരം വിജയ് ശങ്കര്‍ ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരിക്കിന്റെ പിടിയിലായ ഓപ്പണര്‍ ശിഖര്‍ ധവാനു പകരക്കാരനായാണ് വിജയ് ശങ്കര്‍ എത്തുക.
ഇതോടെ ജസ്പ്രീത് ബുമ്ര – ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിനൊപ്പം പേസ് ബോളിംഗ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും പന്തെറിയാനെത്തും. പാക് ടീമില്‍ രണ്ട് സ്പിന്നര്‍മാരാണ്. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്.

