1897 ഓഗസ്റ്റ് 20നാണ് മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്നു കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസായിരുന്നു ഈ കണ്ടെത്തലിനു പിന്നിൽ. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കാണ് എല്ലാവർഷവും ഓഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്.മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിന് 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു, യൂറോപ്പിന് വെളിയിൽനിന്നും ആദ്യം നൊബേൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നൊബേൽ സമ്മാനിതനായതും റൊണാൾഡ് റോസ്സായിരുന്നു.
ഏകദേശം മുന്നൂറ്‌കോടി വർഷംമുൻപ് ഭൂമിയിൽ ഉടലെടുത്ത ഷഡ്പദങ്ങളാണ് കൊതുകുകൾ. മാരകരോഗാണുക്കളുടെ വാഹകരാണ് കൊതുകുകൾ. സ്വയം രോഗവിധേയരാകാതെ രോഗാണുക്കളെയോ, പരാദങ്ങളെയോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ ജീവികളിൽ നിന്ന് മനുഷ്യരിലേക്കോ സംക്രമിപ്പിക്കാൻ ഇവയ്ക്ക് കഴിയും. വൃത്തിയില്ലായ്മയാണ് കൊതുക് പെരുകുന്നതിന് പ്രധാന കാരണം.
മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് എന്നിങ്ങനെ നീളുന്നു കൊതുകു പരത്തുന്ന രോഗങ്ങളുടെ പട്ടിക. ക്യൂലക്സ്, അനോഫിലെസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പ്രധാനമായും അപകടകാരികളായിട്ടുള്ളത്. ആയിരം കൊതുകുകളെ എടുത്താൽ ഒരു കൊതുക് അപകടകാരിയായ രോഗാണുക്കളെ വഹിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്‍റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാകുകയും ചെയ്യും. കൊതുകിന്‍റെ ഉമിനീർഗ്രന്ഥിയിൽ ഈ രോഗാണുക്കൾ ഒരാഴ്ച മുതൽ മൂന്നാഴ്ചവരെ ഉണ്ടാകും.
കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം കുറയ്ക്കുക എന്നതുതന്നെയാണ് കൊതുകു നിർമാർജ്ജനത്തിനുള്ള മികച്ച പോംവഴി. കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗാംബുസിയ പോലുള്ള മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തി കൊതുകു പെരുകുന്നതു തടയാം. കൊതുകുവലകൾ ഉപയോഗിച്ച് ജനലും വാതിലുകളും മൂടുക വഴി ഇവ വീടിനകത്തു പ്രവേശിക്കുന്നതും തടയാം. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകു തിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ഡൈഈതൈൽ ടൊളുവാമെഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.
ഏതു നിമിഷം വേണമെങ്കിലും മൂളിപ്പാട്ടു പാടി നമുക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കൊലയാളിയായി ഇവൻ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് പരിസര ശുചിത്വം ഉൾപ്പടെ പാലിച്ച് ഇവയെ നിർമ്മാർജ്ജനം ചെയ്യാൻ വേണ്ട നടപടികളെല്ലാം നമ്മൾതന്നെ സ്വീകരിച്ചേ മതിയാകൂ.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…