റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വനിതാ മാവോവാദി കൊല്ലപ്പെട്ടു. ബസ്തര്‍ ജില്ലയിലെ ചന്ദമേത – പ്യാര്‍ഭട്ട് ഗ്രാമങ്ങള്‍ക്കിടയിലെ വനമേഖലയില്‍ രാവിലെ എട്ടോടെയാണ് വെടിവെപ്പ് ഉണ്ടായത്.
വനിതാ മാവോവാദിയാണ് കൊല്ലപ്പെട്ടതെന്നും എ.കെ 47 തോക്ക്, രണ്ട് പിസ്റ്റളുകള്‍, ക്യാമ്പ് ചെയ്യാനുള്ള സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തതായും ബസ്തര്‍ റേഞ്ച് ഐ.ജി. വ്യക്തമാക്കി. ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡും, സി.ആര്‍.പി.എഫും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. മേഖലകളില്‍ സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

