Tuesday, December 23, 2025

എൻഎസ് മാധവന് ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരം

കോട്ടയം : ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എൻ.എസ്.മാധവന്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എസ്.കെ. വസന്തൻ ചെയർമാനായും ഡോ.ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളായും സി.പി. അബൂബക്കർ മെംബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാള ചെറുകഥാസാഹിത്യലോകത്തിൽ അനന്യമായ സ്ഥാനമാണ് എൻ.എസ്.മാധവനുള്ളതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
“വൈവിധ്യപൂർണമായ പ്രമേയങ്ങൾ ചെറുകഥാരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണമായ വൈവിധ്യമാണ് പ്രകടിപ്പിക്കുന്നത്. സമൂഹചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും യുക്തിപൂർവം വിലയിരുത്തുന്നതിലും എൻഎസ് മാധവൻ ചെലുത്തുന്ന ശ്രദ്ധ ആദരവർഹിക്കുന്നു.”- സജി ചെറിയാൻ പറഞ്ഞു.

Related Articles

Latest Articles