India

45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുന; സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി

ദില്ലിയിൽ യമുന നദി കര കവിഞ്ഞ് നഗരത്തിലേക്ക് ഒഴുകുന്നു. നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. 208.41 മീറ്റർ എന്ന സർവകാല റെക്കോർഡിലാണ് ജലനിരപ്പുള്ളത്. ദില്ലിയിലും സമീപ പ്രദേശങ്ങളിലും പ്രളയഭീഷണി ഉയർന്നുകഴിഞ്ഞു. പ്രളയം രൂക്ഷമായതിന് പിന്നാലെ ദില്ലിയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അല്ലാതെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

താഴ്ന്ന മേഖലകളിൽ വെള്ളം എത്തിത്തുടങ്ങിയിട്ടുണ്ട്. വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ്, ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.

Anusha PV

Recent Posts

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

17 seconds ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

36 mins ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

2 hours ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

2 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

3 hours ago