Wednesday, December 17, 2025

കോറോണയെ വെല്ലുന്ന എപ്‌സ്റ്റൈൻബാർ വൈറസ് കണ്ടെത്തി: നാവിലെ മഞ്ഞ നിറം, ചുവന്ന മൂത്രം; രോഗലക്ഷണങ്ങൾ ഇങ്ങനെ

ഒട്ടാവ: കാനഡയിൽ അപൂര്‍വ്വ രോഗം ബാധിച്ച് പന്ത്രണ്ട് വയസുകാരന്‍. കുട്ടിയുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ച ശേഷമാണ് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന എപ്‌സ്റ്റൈൻബാർ വൈറസ് എന്ന രോഗമാണെന്ന് കണ്ടെത്തിയത്. കോള്‍ഡ് അഗ്ലുട്ടിനിൻ എന്നാണ് ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്.

ആദ്യം കുട്ടിയ്‌ക്ക് മഞ്ഞപ്പിത്തമാണെന്നാണ് കരുതിയത്. എന്നാൽ കുട്ടിയുടെ കണ്ണിലും ത്വക്കിലുമുണ്ടായിരുന്ന മഞ്ഞനിറം നാക്കില്‍ കൂടി പ്രകടമായതോടെയാണ് ഡോക്ടര്‍മാര്‍ മറ്റ് രോഗ സാധ്യതകള്‍ അന്വേഷിച്ചത്. രക്തത്തിന് സമാനമായ നിറത്തിലാണ് 12കാരന്‍റെ മൂത്രവും. പിന്നീട് ചില പരിശോധനകള്‍ക്ക് ശേഷം കുട്ടിയ്ക്ക് അനീമിയ ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് ശരീരത്തിലെ രോഗപ്രതിരോധശേഷി ചുവന്ന രക്താണുക്കളെ ആക്രമിച്ച് നശിപ്പിക്കുന്ന എപ്‌സ്റ്റൈൻബാർ വൈറസ് അസുഖമാണ് കാനഡ സ്വദേശിയായ ഈ പന്ത്രണ്ടുകാരനുള്ളതെന്നും വ്യക്തമായി.

അതി കഠിനമായ തൊണ്ട വേദന, ചുമ, വയറുവേദന, കടുത്ത ചുവന്നനിറത്തിലെ മൂത്രം, ത്വക്കിന് നിറ വ്യത്യാസം എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. രക്തം മാറ്റുന്നതും സ്റ്റിറോയിഡ് അടക്കമുള്ള ചികിത്സയാണ് പന്ത്രണ്ടുകാരന് നിലവില്‍ നടക്കുന്നത്. കുട്ടിയ്‌ക്ക് സ്റ്റിറോയിഡ് നൽകിയതോടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles