ലക്‌നോ: മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാര്‍ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് തീരുമാനം.
മന്ത്രിമാരില്‍ ചിലര്‍ വാട്സാപ്പ് സന്ദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തെയും മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. യോഗത്തില്‍ മൊബൈല്‍ കൊണ്ടുവരാമെങ്കിലും സൈലന്‍ഡ് മോഡില്‍ ഇട്ടാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ മന്ത്രിസഭാ യോഗത്തിനെത്തുമ്പോള്‍ ഫോണുകള്‍ കൗണ്ടറില്‍ ഏല്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. അതേസമയം, സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനും കൂടിയാണ് ഫോണുകളുടെ വിലക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…