കാര്‍ഡിഫ്: ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ് ലങ്ക. മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ ലഹിരു തിരിമാനെയെ ( 4) പുറത്താക്കി മാറ്റ് ഹെന്റ്രി ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ പന്തില്‍ ബൗണ്ടറിയോടെ തുടങ്ങിയ തിരിമാനെ രണ്ടാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
24 പന്തില്‍ 29 റണ്‍സ് എടുത്ത കുശാല്‍ പെരേരയെയും മാറ്റ് ഹെന്റ്രി മടക്കി. തൊട്ടുപിന്നാലെ റണ്‍ ഒന്നുമെടുക്കാതെ കുശാല്‍ മെന്‍ഡിസും മടങ്ങി. നാല് റണ്‍ മാത്രമെടുത്ത ധനജ്ഞയ ഡി സില്‍വയെ ഫ്രെഗ്‌സണ്‍ പുറത്താക്കി.
ടീം സ്‌കോര്‍ 58ല്‍ നില്‍ക്കെ റണ്‍ ഒന്നും എടുക്കാതെ ഏയ്ഞ്ചലോ മാത്യൂസ് പുറത്തായി. ഗ്രാന്‍ഡ്ഹോമാണ് മാത്യൂസിലെ പുറത്താക്കിയത്. പിന്നാലെ എത്തിയ ജീവന്‍ മെന്‍ഡിസിനെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കി. 38 റണ്‍സുമായി ദിമുത് കരുണരത്നെ, 19 റണ്‍സുമായി തിസാരെ പെരേര എന്നിവരാണ് ക്രീസില്‍.
നേരത്തെ ടോസ് നേടിയ നിലവിലെ റണ്ണറപ്പുകളായ ന്യുസീലന്‍ഡ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തോടെയാണ് കിവീസ് ആദ്യ മത്സരത്തിനെത്തുന്നത്. നിലവില്‍ ഐ.സി.സി റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് കിവീസ്. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത കിവീസിന് പക്ഷേ ആ മികവ് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കാഴ്ചവെയ്ക്കാനായിരുന്നില്ല.
മറുവശത്ത് 2007, 2011 ലോകകപ്പുകളില്‍ ഫൈനല്‍ കളിച്ച ലങ്കന്‍ ടീമിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് വട്ടം ഫൈനലിലും, രണ്ട് വട്ടം സെമിയിലും കടന്ന ടീമാണ് ശ്രീലങ്ക. പക്ഷേ സമീപകാലത്തൊന്നും അതിനൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ അവര്‍ക്കായിട്ടില്ല. ഏയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവരാണ് എടുത്തുപറയാവുന്ന താരങ്ങള്‍. കഴിഞ്ഞ 12 ഏകദിനങ്ങളില്‍ പത്തിലും ലങ്കയ്ക്ക് തോല്‍വിയായിരുന്നു ഫലം.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…