ലക്നൗ: പതിനായിരം ചെറുപ്പക്കാർക്ക് നൂറ് ദിവസത്തിനുള്ളിൽ ജോലിനൽകണമെന്ന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമന ബോര്‍ഡുകളോടാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ്.
‘നിരവധി പദവികള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് യുവത്വത്തെ സര്‍ക്കാര്‍ ജോലികളുമായി ബന്ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. നൂറു ദിവസത്തിനുള്ളില്‍ 10,000 ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും’ ആദിത്യനാഥ് വ്യക്തമാക്കി.
നിയമനം നടത്താന്‍ പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കണമെന്നും,നൂതന മാര്‍ഗ്ഗങ്ങളുപയോഗിച്ച് കടലാസ് നിയമനങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കണമെന്നും അധികാരികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.

