Monday, December 22, 2025

ഭീകരര്‍ക്ക് കെജ്രിവാള്‍ ബിരിയാണി നല്‍കുന്നു,മോദി വെടിയുണ്ടയും : യോഗി ആദിത്യനാഥ്

ദില്ലി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിരിയാണി വിതരണം ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കെജ്രിവാളിനു കഴിയുന്നില്ല. ഈ കെജ്രിവാളാണു ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കു ബിരിയാണി വിതരണം ചെയ്യുന്നതെന്നും യോഗി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതുമുതല്‍ എല്ലാ തീവ്രവാദികള്‍ക്കും ബിരിയാണിക്കു പകരം വെടിയുണ്ടകളാണു നല്‍കുന്നതെന്നും യോഗി പറഞ്ഞു.

കാശ്മീരില്‍ കല്ലെറിയുന്നവര്‍ പാക്കിസ്ഥാനില്‍നിന്നു പണംപറ്റുന്നു. ഇവരെ എഎപിയും കോണ്‍ഗ്രസും പിന്തുണയ്ക്കുന്നു. കേജ്രിവാളും കോണ്‍ഗ്രസും അവര്‍ക്ക് ഇതുവരെ ബിരിയാണിയാണു നല്‍കിയിരുന്നതെന്നും യോഗി പറഞ്ഞു.ഡല്‍ഹി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ബിജെപി റാലിയില്‍ സംസാരിക്കവെയാണ് യുപി മുഖ്യമന്ത്രി പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്.

Related Articles

Latest Articles